ചെങ്ങന്നൂർ: സിൽവർലൈൻ പദ്ധതിക്കെതിരെ കെ​ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുളക്കുഴ യൂണിറ്റ് പ്രതിഷേധ യോഗം നടത്തി. ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. വർഗീസ് അദ്ധ്യക്ഷനായി. ടി. കോശി, കെ.സി. കൃഷ്ണൻ, റെജി തോമസ്, മേരി ജഗൻ ഐപ്പ് എന്നിവർ പ്രസംഗിച്ചു.