അടൂർ: നഗരസഭയിലെ 22-ാം വാർഡിലെ നവീകരിച്ച കിഴക്കേവീട്ടിൽപ്പടി - കിഴക്കെന്നത്ത്പ്പടി റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി.സജി നിർവഹിച്ചു വാർഡ് കൗൺസിലർ ശ്രീലക്ഷ്മി ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കൗൺസിലർ കുഞ്ഞുകുഞ്ഞമ്മ ജോസഫ്, കെ. ജി. ബിജു, ജൻസി കടുവങ്കൽ, ഗോപിനാഥൻ,കെ.എം.വർഗീസ്, മാജിത നൗഷാദ് ഫിറോസ് ഖാൻ, അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.