കോന്നി: അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ടും, കണക്കും മാനേജിംഗ് ഡയറക്ടർ സലിൽ വയലത്തല അവതരിപ്പിച്ചു. ഹെഡ് ഓഫീസ് കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച ഓഡിറ്റോറിയത്തിന് ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ് പി.കെ.നാരായണൻ നായരുടെ പേര് നൽകുന്നതിന് പൊതുയോഗം തീരുമാനിച്ചു.