പത്തനംതിട്ട: 2012ന് ശേഷം ആരംഭിച്ച പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാർക്ക് ഓണറേറിയം നിഷേധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. പ്രീ-പ്രൈമറി വിഭാഗം ശക്തമായതു മുതലാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചത്. 2012 ആഗസ്റ്റ് വരെ സർവീസിലുണ്ടായിരുന്ന മുഴുവൻ പ്രീ - പ്രൈമറി ജീവനക്കാർക്കും ഉമ്മൻ ചാണ്ടി സർക്കാർ ഓണറേറിയം അനുവദിച്ചിരുന്നു. യോഗം സംസ്ഥാന സമിതി അംഗം ഫിലിപ്പ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. പ്രേംഅദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ജി.കിഷോർ, എസ്.ദിലീപ് കുമാർ,വർഗീസ് ജോസഫ്,ആർ. ജ്യോതിഷ്, സണ്ണി മാത്യു, മായാദേവി, സുദർശന കുമാരി, സിന്ധു എന്നിവർ പ്രസംഗിച്ചു.