arrest
അരുൺ

തിരുവല്ല : യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ (24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് നാലിന്‌ പെരുംതുരുത്തി ജംഗ്ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അരുൺ നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു. യുവതി നൽകിയ പരാതിയിൽ പ്രതിയെ പെരുംതുരുത്തിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. അരുൺ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.