ചെങ്ങന്നൂർ: ചെങ്ങന്നൂർ റേഞ്ച് പരിധിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നു 50 ഗ്രാം കഞ്ചാവും, 1500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിക്കൂടി. മുളക്കുഴ അരീക്കര വലിയകാലയിൽ വീട്ടിൽ ഹരീഷ്, ആര്യപ്പള്ളിയിൽ വീട്ടിൽ ജിതിൻ എന്നിവരെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർകോഴഞ്ചേരി റോഡിൽ ചെങ്ങന്നൂർ കെ.എസ്.ഇ.ബി.സബ് സ്റ്റേഷനു സമീപം വാഹനത്തിൽ കടത്താൻ ശ്രമിക്കവേയാണ് പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് തുടർ നടപടികൾ സ്വീകരിച്ചു.