
കോന്നി:അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് 77-ാമത് വാർഷിക പൊതുയോഗം നടത്തി. 2021-22 വർഷത്തിൽ 9, 12,46,000 രൂപ വരവും 8,61,87,500 രൂപ ചെലവും50,58,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. ഹെഡ് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ബാങ്ക് ഓഡിറ്റോറിയത്തിന് സ്ഥാപക പ്രസിഡന്റ്പി.കെ നാരായണൻ നായരുടെ പേര് നൽകും. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.