seminar

പത്തനംതിട്ട: കേരള ശാന്തിസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് 'ലഹരി ഉപയോഗം അഭിമാനമല്ല അപമാനമാണ് ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഇന്ന് രാവിലെ 7. 30 മുതൽ വീഡിയോ കോൺഫറൻസിൽ നടക്കും. ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡൻും കേരള ഹൈക്കോടതി മുൻ ജഡ്ജി യുമായ ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും