 
മല്ലപ്പള്ളി : മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ജി.ദിലീപ് കുമാർ, ഉണ്ണികൃഷ്ണൻ നടുവിലെമുറി, കീഴ് വായ്പ്പൂര് ശിവരാജൻ, എം. കെ.സുബാഷ് കുമാർ, സാം പട്ടേരി, ടി.പി.ഗിരീഷ്കുമാർ,എം.ജെ. ചെറിയാൻ, റെജി പണിക്കമുറി, കെ.ജി. സാബു, സിന്ധു സുബാഷ് തുടങ്ങിയവർ പ്രസംഗിച്ചു.