31-prof-sathish
ജനാധിപത്യ കലാ സാഹിത്യ വേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 74-ാം രക്തസാക്ഷിത്വ ദിന വാർഷിക അനുസ്മരണം പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, ഡി.സി.സി സെക്രട്ടറി റോജി പോൾ ഡാനിയേൽ, സഹദേവൻ കോട്ടവിള, കിരൺ കുരമ്പാല എന്നിവർ പ്രസംഗിച്ചു.