പത്തനംതിട്ട : ഗാന്ധിജി സമൂഹത്തിന് നൽകിയ നന്മയുടെ സന്ദേശങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്ന്‌കേരള ഹൈക്കോടതി മുൻ ജഡ്ജിയുംകേരള ശാന്തി സമിതി സംസ്ഥാന പ്രസിഡണ്ടുമായ ജസ്റ്റിസ് പി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു
മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്‌കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി ഉപയോഗം അഭിമാനമല്ല അപമാനമാണ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കേരള ശാന്തി സമിതി ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട പ്രതിഭാകോളേജ് അഡ്മിനിസ്‌ട്രേറ്റർ കെ.ആർ .അശോക് കുമാർ, റഷീദ് മൗലവി ഫാദർ സാം ,ശശികുമാർ തുരുത്തിയിൽ ,ഷബീർ അഹമ്മദ്, ഹംസ റഹ്മാൻ , അലങ്കാർ അഷറഫ്, അബൂബക്കർ എറണാകുളം ,ശാന്തി സമിതി ജില്ലാ ഭാരവാഹികളായ ഷീജാ കുമാരി, ഷൈജു, അനുപമ സതീഷ്, ശ്രീജേഷ് എഴുമറ്റൂർ എന്നിവർ പ്രസംഗിച്ചു.