money

അടൂർ : പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങൾക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷക്ഷണിച്ചു. പത്തോ അതിൽകൂടുതലോ പട്ടികജാതി സമുദായ അംഗങ്ങൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനത്തിൽ കൂടുതൽ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ വനിതാ സ്വാശ്രയസംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പദ്ധതി സമർപ്പിക്കാം. പരമാവധി 15 ലക്ഷം രൂപ മുതൽമുടക്കുള്ളതാകണം സംരംഭങ്ങൾ. മുതൽമുടക്ക് 25 ശതമാനം ബാങ്കുകൾ മുഖേന സ്വരൂപിക്കണം. കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തന പരിചയമുള്ള സംഘങ്ങളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. താല്പര്യമുള്ള അംഗങ്ങൾ 5ന് മുൻപായി ജില്ലാപട്ടികജാതി വികസനഓഫീസിൽ അപേക്ഷനൽകണം.