പന്തളം: പന്തളത്ത് വഴിയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ,​ കൊടിമരങ്ങൾ,​ കടകളും മറ്റു സ്ഥാപനങ്ങളും റോഡിലേക്കിറക്കി വച്ചിരുന്നതും കോൺക്രീറ്റിട്ടു സ്ഥിരമായി സ്ഥാപിച്ചിരുന്നതുമായ ബോർഡുകൾ എന്നിവ നീക്കംചെയ്തു. പന്തളം എസ്‌.ഐ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.