31-cgnr-cong-block
ചെങ്ങന്നൂർ ബ്‌ളോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം കെ.പി.സി.സി.സെക്രട്ടറി അഡ്വ. എബി കുറിയാക്കോസ് ഉത്ഘാടനം ചെയ്യുന്നു. സുജ ജോൺ , സുനിൽ പി. ഉമ്മൻ, അഡ്വ. ജോർജ് തോമസ്സ് , ശശി.എസ്സ്.പിള്ള, ജേക്കബ് വഴിയമ്പലം, കെ. ദേവദാസ് , സോമൻ പ്ലാപ്പള്ളി എന്നിവർ സമീപം

ചെങ്ങന്നൂർ : സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്ത് ലോകത്തിനു മാതൃകയായ മഹാത്മ ഗാന്ധിയെ അപമാനിക്കുവാനും നാടുകടത്തുവാനും ബോധപൂർവമായ ശ്രമങ്ങൾ നടന്നു വരുന്നതായി കെ.പി.സി.സി. സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ആരോപിച്ചു.ചെങ്ങന്നൂർ ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനാ ചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക രാഷ്ട്രങ്ങൾ ഗാന്ധിജിയെ വാഴ്ത്തി പാടുമ്പോൾ സ്വന്തം രാജ്യത്തെ ചില ശക്തികൾ അദ്ദേഹത്തെ ഇകഴ്ത്തുകയാണ്. ഗാന്ധി വിരുദ്ധ പ്രചരണം തടയാൻ കേന്ദ്ര സർക്കാരിന്റെ നിലപാടുകളിൽ മാറ്റം വരുത്തണമെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബ്‌ളോക്ക് പ്രസിഡന്റ് അഡ്വ. ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സെക്രട്ടറി സുനിൽ പി.ഉമ്മൻ, കെ.ദേവദാസ് ,സുജ ജോൺ, ശശി.എസ്.പിള്ള, സോമൻ പ്ലാപ്പള്ളി ,ജേക്കബ് വഴിയമ്പലം, ജിക്കു വർഗീസ് എന്നിവർ പ്രസംഗിച്ചു. നേരത്തെ ഗാന്ധിജിയുടെ ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. മതേതര സംരക്ഷണ പ്രതിജ്ഞ ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് ചൊല്ലിക്കൊടുത്തു.