vazhamuttom
വാഴമുട്ടം മാമ്പാറയിൽ നടന്ന ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണം

വള്ളിക്കോട്‌ : മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം വള്ളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴമുട്ടം മാമ്പാറയിൽ ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണം സമ്മേളനവും നടത്തി. ഡി.സി.സി സെക്രട്ടറി എസ്.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പ്രൊഫ.ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി വൈ.മണിലാൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ പി.എൻ ശ്രീദത്, സെക്രട്ടറി വാഴമുട്ടം സ്റ്റാൻലി, ബൂത്ത്‌ പ്രസിഡന്റ്‌ പി.എം ബാബുകുട്ടി, സി.യു.സി പ്രസിഡന്റ്‌ പീതംബരൻ വാഴമുട്ടം,സുനീഷ്,വിശാൽ, അമ്പിളിലാൽ, ജോസ്, അനിൽ കുമാർ, രതിൻ എന്നിവർ പങ്കെടുത്തു.