
പത്തനംതിട്ട : കൊവിഡ് സാഹചര്യം മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ജോലി നഷ്ടമായി നാട്ടിൽ തിരികെ എത്തിയിട്ടുള്ള പ്രവാസികളുടെ പുനഃരധിവാസത്തിന് പ്രത്യേക പാക്കേജ് കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിൽ ഉൾപ്പെടുത്തണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരി, സാമ്പത്തിക മാന്ദ്യം, ഊർജ്ജിത നിതാഖത്ത് എന്നിവ മൂലം ഗൾഫിലും മറ്റ് വിദേശരാജ്യങ്ങളിലും ഉണ്ടായ തൊഴിൽ നഷ്ടംമൂലം പതിനായിരക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയിരിക്കുകയാണെന്നും ഇവർക്ക് പ്രത്യേക സാമ്പത്തിക സഹായം, നിരുപാധിക പെൻഷൻ, ജോലി സംവരണം, സംരംഭങ്ങൾക്കുള്ള വായ്പ, ഭവന രഹിതർക്ക് വീട് എന്നിവ നൽകി പുനഃരധിവസിപ്പിക്കണം.