കോന്നി: ആംബുലൻസ് ഓടിക്കാൻ യോഗ്യതയുള്ള ഡ്രൈവർമാരില്ലാത്തതിനാൽ എം.പി യുടെയും, എം.എൽ.എ യുടെയും ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലൻസുകൾ രോഗികൾക്ക് പ്രയോജനപ്പെടുന്നില്ല. ഡ്രൈവർ നിയമനത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് താലൂക്ക് ആശുപത്രിക്ക് നൽകിയ ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതുമൂലം മെഡിക്കൽ കോളേജ് പരിസരത്തും താലൂക്ക് ആശുപത്രി പരിസരത്തും നിരവധി സ്വകര്യ ആംബുലൻസുകളാണുള്ളത്. ഇവർ രോഗികളിൽ നിന്നും വലിയ തുക ഈടാക്കുന്നതായും പരാതിയുണ്ട്.