അടൂർ : പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 74-ാം മഹാത്മാ ഗാന്ധി രക്തസാക്ഷിത്വദിനാചാരണവും, അനുസ്മരണവും വർഗീയ-വിരുദ്ധ പ്രതിജ്ഞയും യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌-ഇൻ-ചാർജ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷതവഹിച്ചു. രാജേന്ദ്രൻ പിള്ള, ഭാസ്കരൻ പിള്ള, കെ.ബി. ശുശീല, ഷെല്ലി ബെബി, ഷിബു ഉണ്ണിത്താൻ, ബി.രമേശൻ, പ്രവീൺ ചന്ദ്രൻപിള്ള, ബാലൻ പിള്ള, ശശി, തുടങ്ങിയവർ പങ്കെടുത്തു.