 
തിരുവല്ല: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 78 -ാം മത് രക്തസാക്ഷിത്വ ദിനാചരണം വർഗീയ വിരുദ്ധ ദിനമായി കോൺഗ്രസ് ആചരിച്ചു. തിരുവല്ല മുനിസിപ്പൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷിത്വ ദിനം ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, കെ.കെ.സോമശേഖരൻ പിള്ള,ഗിരീഷ്, റെജി മണലേൽ, എ.ജി.ജയദേവൻ, ശ്രീകാന്ത്, രാജു സീതാസ്, ഗോപകുമാർ, രംഗനാഥൻ, ധർമ്മചന്ദ്രൻപിള്ള, സിന്ധു അനിൽ എന്നിവർ പങ്കെടുത്തു.