തിരുവല്ല: ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്ക് കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ഭാരവാഹികളായ സുരേഷ്, രാഹുൽരാജ് എന്നിവർ അറിയിച്ചു. ഭാഗവത സപ്താഹം മാറ്റിവച്ചു. 8, 9, 10 തീയതികളിൽ നടക്കുന്ന ഉത്സവ ചടങ്ങുകൾ നിലവിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തും. 8ന് നടത്താൻ നിശ്ചയിച്ചിരുന്ന പടയണി ഒഴിവാക്കി. 9ന് പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായിരിക്കും. ഉത്സവത്തോട് അനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ കലാപരിപാടികളും മാറ്റിവച്ചു. 10ന് നടക്കുന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാർമ്മികത്വം വഹിക്കും.