കോഴഞ്ചേരി : അഞ്ജാതജീവി ആടുകളെ കൊന്നു. കോയിപ്രം പഞ്ചായത്തിലെ പുല്ലാട് ഏഴാം വാർഡിൽപ്പെട്ട പി.ഐ.പി കനാലിനോട് ചേർന്ന ആനിയമ്മയുടെ തയ്യിൽ വീട്ടിലെ തൊഴുത്തിലെ മൂന്ന് ആടുകളെയെയാണ് ശനിയാഴ്ച്ച രാത്രി അഞ്ജാത ജീവി ആക്രമിച്ച് കൊന്നത്. പഞ്ചായത്ത് മെമ്പർ സോണി കുന്നപ്പുഴ ആവശ്യപ്പെട്ടതിനെ റാന്നിയിലെ വനം വകപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്‌ സ്ഥാപിക്കാനാണ് നീക്കം.