ചെങ്ങന്നൂർ: ഭരണകക്ഷി നേതാക്കളുടെ പിന്തുണയിലും പൊലീസിന്റെ പിൻബലത്തിലും മണ്ണുമാഫിയ സംഘം വൻതോതിൽ മലകളും കുന്നുകളും ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നത് നിരോധിക്കണമെന്ന് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷനായി. പി.വി.ജോൺ, മറിയാമ്മ ജോൺ ഫിലിപ്പ്, കെ. ദേവദാസ്, സുജ ജോൺ, ആർ. ബിജു, ശശി എസ്. പിള്ള, ദിലീപ് ചെറിയനാട്, ജോൺ മുളങ്കാട്ടിൽ, ശ്രീകുമാർ കോയിപ്പുറം എന്നിവർ പ്രസംഗിച്ചു.