ചെങ്ങന്നൂർ: സ്വാതന്ത്യ്രസമരത്തിനു നേതൃത്വം കൊടുത്ത് ലോകത്തിനു മാതൃകയായ മഹാത്മ ഗാന്ധിയെ അപമാനിക്കുവാനും നാടുകടത്തുവാനും ബോധപൂർവമായ ശ്രമങ്ങൾ നടന്നു വരുന്നതായി കെ.പി.സി.സി. സെക്രട്ടറി എബി കുരിയാക്കോസ് ആരോപിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനാചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ പി. ഉമ്മൻ, കെ. ദേവദാസ്, സുജ ജോൺ, ശശി എസ്. പിള്ള, സോമൻ പ്ലാപ്പള്ളി, ജേക്കബ് വഴിയമ്പലം, ജിക്കു വർഗീസ് എന്നിവർ പ്രസംഗിച്ചു.

പാണ്ടനാട്: കോൺഗ്രസ് പാണ്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിജി രക്തസാക്ഷിത്വദിനാചരണം ഡി.സി.സി സെക്രട്ടറി ഹരി പാണ്ടനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി പുഞ്ചമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജോജി പിണ്ഡംരംകോട്, സോമൻ നായർ, രാധാകൃഷ്ണൻ, ശ്രീകണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു.