ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിൽ 15 % ജീവനക്കാർക്ക്കൊവിഡ്. ആകെയുള്ള 150 ഓളം വരുന്ന ജീവനക്കാരിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഡെപ്യൂട്ടിസൂപ്രണ്ട്, ഡോക്ടർമാർ, നഴ്‌സുമാർ, എക്‌സ്രെ, ലാബ് ജീവനക്കാർ എന്നിവരിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണം പ്രകടിപ്പിച്ചവരിൽ സ്രവ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കൊവിഡ് കാരണം 24 മണിക്കൂർ പ്രവർത്തിക്കേണ്ട എക്‌സ്റേ വിഭാഗം രാത്രി മാത്രമായി ചുരുക്കി. രാപ്പകൽ പ്രവർത്തിക്കേണ്ട ലാബ് വിഭാഗം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി. മുഴുവൻ സമയവും സേവനം വേണ്ട. ഇ.സി.ജി രാത്രി മാത്രമായി ചുരുക്കി. കൊവിഡ് വാക്‌സിനേഷൻ വിഭാഗത്തിൽ ആളുകുറവാണെങ്കിലും അതു മുടങ്ങാതെ നടക്കുന്നുണ്ട്. ജീവനക്കാരിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഓരോന്നായി സ്തംഭിക്കും. ആശുപത്രിക്കെട്ടിടം പണി നടക്കുന്നതിനാൽ ബോയ്‌സ് ഹൈസ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ പരിമിത സൗകര്യത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. ഇതിനിടയിലാണ് കൊവിഡ് ബാധ ആശുപത്രി പ്രവർത്തനത്തിന്റെ താളം തെറ്റിക്കുന്നത്.

15​ %​ജീ​വ​ന​ക്കാ​രി​ൽ​ കൊ​വി​ഡ്