 
തിരുവല്ല: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കടപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നിർവാഹകസമിതിയംഗം റെജി ഏബ്രഹാം വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെജി വർഗീസ്, വി.കെ.മധു, അമ്പോറ്റി ചിറയിൽ, കെ. പീതാംബരദാസ്, ജിബിൻ പുളിമ്പള്ളിൽ, ഉമ്മൻ വി.ജോൺ, ജോർജ്ജുകുട്ടി എന്നിവർ പ്രസംഗിച്ചു.