കൊച്ചി: പത്തനംതിട്ട അയിരൂർ കുറുന്തോട്ടത്തിൽ സുരേഷ് മാത്യൂസിന്റെ ഭാര്യ ബ്ലെസ്സി മാത്യു വർഗീസ് (50) നിര്യാതയായി. സംസ്‌കാരം അയിരൂർ സെന്റ് ബെഹനാൻസ് പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 11ന്. എം.ഡി. നിഷ് മീഡിയ കൺസൾട്ടന്റ്‌സിൽ സീനിയർ മീഡിയ എക്‌സിക്യുട്ടീവ് ആയിരുന്നു. കച്ചേരിപ്പടി ആർ.ഡി.എസ് നെടുങ്ങാടി ഫ്‌ളാറ്റ് നമ്പർ 6 സിയിലായിരുന്നു താമസം. തിരുവല്ല തോട്ടുങ്കൽ കുടുംബാംഗമാണ്. മകൻ: രാജഗിരി കോളേജ് ബി.കോം വിദ്യാർത്ഥി ജോനാഥൻ മാത്യൂസ്.