padayani

മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ ജനുവരി 31ന്

ചൂട്ടു വയ്ക്കും. എട്ടു പടയണി ചൂട്ടുവയ്പ്പോട് കൂടിയാണ് ക്ഷേത്രത്തിൽ പടയണി ആരംഭിക്കുന്നത്.ഇരുകരകളെയും പ്രതിനിധീകരിച്ച് കരനാഥൻമാരാണ് ചൂട്ട് വയ്ക്കുന്നത്. കുളത്തൂർ കരയ്ക്കുവേണ്ടി പുത്തൂർ രാധാകൃഷ്ണ പണിക്കരും, കോട്ടാങ്ങൽ കരയ്ക്കുവേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പാണ് ചൂട്ടു വെക്കുന്നത്.ശ്രീകോവിലിൽ നിന്നും മേൽശാന്തി പകർന്നു നൽകുന്ന അഗ്നി ചൂട്ടു കറ്റയിലേക്ക് ആവാഹിച്ചു. കരക്കാരുടെ മുഴുവൻ അനുവാദം വാങ്ങിയാണ് ക്ഷേത്ര കിഴക്കേ നടയിൽ ചൂട്ടുവയ്പ്പ് നടക്കുന്നത്.ഫെബ്രുവരി 6,7, തീയതികളിൽ വലിയ പടയണി നടക്കും. കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ യഥാക്രമം ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി അവതരിപ്പിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പടയണി ചടങ്ങുകൾ നടത്തുക എന്ന് ക്ഷേത്രഭാരവാഹികൾ,പടയണി കമ്മിറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു.