1
പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി മലേറിയ വിമുക്ത പഞ്ചായത്തായി പ്രക്യാപനം നടത്തുന്നു

മല്ലപ്പള്ളി: പുറമറ്റംപഞ്ചായത്ത് മലേറിയ വിമുക്ത പഞ്ചായത്തായി പ്രസിഡന്റ് സൗമ്യ ജോബി പ്രഖ്യാപിച്ചു പഞ്ചയാത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റോഷ്‌നി ബിജു അദ്ധ്യക്ഷയായ യോഗത്തിൽ ആരോഗ്യ മേഖലയിൽ പുറമറ്റം പഞ്ചായത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് എല്ലാ ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിച്ചു. കൊവിഡ് രോഗ പ്രധിരോധ - വാക്‌സിനേഷൻ പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതായി വിലയിരുത്തി. അന്യസംസ്ഥാന തൊഴിലാളികളിൽ പരിശോധന പ്രവർത്തങ്ങൾ ശക്തമാക്കുന്നതിനു പ്രസിഡന്റ് നിർദേശിച്ചു. തുടരാം നമുക്ക് പ്രവർത്തനം നല്ല നാളേക്ക്. എന്ന പദ്ധതിയിലൂടെ അന്യ സംസ്ഥാനത്തൊഴിലാളി ക്ഷേമ പ്രവർത്തനം ശക്തമാക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. സാക്ഷ്യപത്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രേമ ജോർജിന് കൈമാറി. യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് കെ.ഒ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജോളി ജോൺ,പഞ്ചായത് അംഗങ്ങളായ നാരായണൻ, ജൂലി വർഗീസ്,ഷിജു.പി.കുരുവിള,സാബു ബെഹനാൻ, റിൻസി തോമസ് ,രശ്മി മോൾ കെ.വി ,വിനീത് കുമാർ,സി.ഡി.എസ് ചെയർ പേഴ്സൺ ഓമന കുമാരി എം.വി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് ബി.പിള്ള ,ശ്രീലത വി,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മായാ കെ. എന്നിവർ സംസാരിച്ചു.