 
പത്തനംതിട്ട : മുട്ട ഉൽപ്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന
കൂടും കോഴിയും പദ്ധതി സംസ്ഥാനതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ബ്ലോക്ക് പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലായി നടത്തുന്ന പദ്ധതിയിൽ ജില്ലയിൽ നിന്ന് പറക്കോട് ബ്ലോക്കിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോഴിയും കൂടും വിതരണോദ്ഘാടനം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞന്നാമ്മ കുഞ്ഞ്, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ബി.രാജീവ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി.സന്തോഷ്, എം. മഞ്ജു, സുജ അനിൽ, വിമല മധു, കെപ്‌കോ ചെയർമാൻ പി.കെ.മൂർത്തി, കെപ്‌കോ മാനേജിംഗ് ഡയറക്ടർ പി.സെൽവകുമാർ, കെപ്‌കോ കോഓർഡിനേറ്റർ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.