കോന്നി: കരുമാൻതോട് - തൃശൂർ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാംഭിക്കണമെന്ന് കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയൻപിള്ള ആനിക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. അംഗം കെ.വി. തോമസ്,പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എ കുട്ടപ്പൻ, എം.വി. അമ്പിളി, ശശിധരൻ നായർ കോതകത്ത്, ജോയിക്കുട്ടി ചെടിയത്ത്, ജോൺ കിഴക്കേതിൽ,സാംകുട്ടി പറമ്പത്തെത്ത്, കലാധരൻ തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.