 
കോഴഞ്ചേരി : മഹാത്മാ ഗാന്ധിയുടെ 75-ാ മത് രക്തസാക്ഷിത്വദിനം യൂത്ത് കോൺഗ്രസ് മല്ലപ്പുഴശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധദിനമായി ആചരിച്ചു. പുഷ്പാർച്ചന നടത്തുന്നതിനോടൊപ്പം വർഗീയ വിരുദ്ധ പ്രതിജ്ഞയുമെടുത്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം സാലി ലാലു പുന്നക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്തംഗം ബെന്നി കുഴിക്കാലാ, കെ.എസ്.യു ജില്ലാ കൺവീനർ ജോമി വർഗീസ് , യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടെറിൻ ജോർജ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അരുൺ തെക്കേമല, ആന്റോ വർഗീസ്, ഷിലിൻ മറിയം, ഷിൻസി, ഫെബി ലാലു, ബിജോ കുഴിക്കാലാ, ലിബു പുന്നക്കാട്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ജെബിൻ കുഴിക്കാലാ എന്നിവർ നേതൃത്വം നൽകി.