 
പത്തനംതിട്ട : വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. കാരംവേലി പുതവേലിൽ തോമസ് ചാക്കോയെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് ആറന്മുള മുക്കാട് കാരംവേലിൽ സ്വദേശി ബിജി കെ ജോർജ്ജ് (41) ആണ് അറസ്റ്റിലായത്. ജനുവരി 27 ന് രാത്രി 7 മണിക്കാണ് കേസിന് ആസ്പദമായ സംഭവം. കോഴഞ്ചേരി പാർക്ക് ബാറിൽ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് മടക്കു പിച്ചാത്തിയുമായി എത്തിയ പ്രതി തോമസ് ചാക്കോയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ അയൂബ് ഖാനാണ് അന്വേഷണം നടത്തിയത്. എസ് .ഐ മാരായ രാജീവ്, അനിരുദ്ധൻ, എ. എസ് .ഐ നൗഷാദ്, പൊലീസുദ്യോഗസ്ഥരായ മനീഷ്, അനൂപ്, മുബാറക്, വിപിൻ, താജുദീൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.