pension

വളളിക്കോട് : ഗ്രാമപഞ്ചായത്തിലെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾ ഇന്ന് മുതൽ 20 വരെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ ബന്ധുക്കൾ ഹോം മസ്റ്ററിംഗ് നടത്തുന്നതിന് പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. 2019 ഡിസംബർ 31 വരെയുളള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ മാത്രമേ മസ്റ്റർ ചെയ്യാവൂ. മസ്റ്ററിംഗ് പരാജയപ്പെടുന്നവർ പഞ്ചായത്ത് ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം.