 
പത്തനംതിട്ട: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം വെള്ളറട കൂത്താലി പന്നിമല പാറശേരിൽ പുത്തൻവീട്ടിൽ സതീഷ് കുമാർ (25)ആണ് അറസ്റ്റിലായത്. 2020 ഒക്ടോബറിലും 2021 ആഗസ്റ്റിലും പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പലതവണ പീഡിപ്പിച്ചത്. ചിറ്റാർ സി.എെ ബി. രാജേന്ദ്രൻ പിള്ളയാണ് അന്വേഷണം നടത്തിയത്. എസ്.ഐ സുരേഷ് പണിക്കർ, സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ കണ്ണൻ, പ്രശോഭ്, മിഥുൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.