
പത്തനംതിട്ട : നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് യുവജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവൽക്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കും. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവർക്ക് വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങൾ, മാർഗനിർദേശങ്ങൾ എന്നിവ നൽകുകയാണ് ലക്ഷ്യം. ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. താൽപര്യമുള്ളവർ 15 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9633031098.