adhalath

ഏനാദിമംഗലം : സബ് രജിസ്ട്രാർ ഓഫീസിൽ 11, 26 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നടക്കും. 2017 മാർച്ച് 31 വരെ ഏനാദിമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വിലകുറച്ച് കാണിച്ചത് മൂലം നടപടി നേരിടുന്ന ആധാരങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അദാലത്തിൽ കുറവ് ഫീസ് പൂർണമായി ഒഴിവാക്കിയും കുറവ് മുദ്ര‌യുടെ 30 ശതമാനം മാത്രം അടച്ചും കേസ് തീർപ്പാക്കാം. ഫോൺ : 04734246372.