ചെങ്ങന്നൂർ: ഒരു വിളിപ്പുറത്ത് ആംബുലൻസ് സേവനം ലഭ്യമാണെന്ന് ആര്യോഗ്യ വകുപ്പിന്റെയും ആരോഗ്യമന്ത്രിയുടെയും പ്രസ്താവനകൾ വെറുംവാക്കാകുന്നു. ചെങ്ങന്നൂരിൽ അത്യാവശ്യ സമയങ്ങളിൽ പ്രത്യേകിച്ചു രാത്രി കാലങ്ങളിൽ ആംബുലൻസ് വിളിച്ചാൽ സേവനം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. കഴിഞ്ഞാഴ്ച തിരുവൻവണ്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ കടുത്ത പനിയെ തുടർന്നു അബോധാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ഒരു മണിക്കൂറിനിടയിൽ ആരുമെത്തിയില്ല. രാത്രിയായിരുന്നു സംഭവം. തുടർന്നു പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്തംഗം സ്വന്തം ഓട്ടോയിൽ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം 108 ആംബുലൻസിലേക്കാണ് കുടുംബം വിളിച്ചത്. ഫോണെടുത്ത ഡ്രൈവർ പനിയുള്ളവരെ കൊണ്ടുവരാൻ തങ്ങൾക്ക് അനുവാദമില്ലെന്നും പകരം കൺട്രോൾ റൂമിലെ നമ്പറും നൽകി. പിന്നീട് ആലപ്പുഴയിലെ കൺട്രോൾ റൂമിലേക്കു വിളിച്ചു. തിരികെ വിളിക്കാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. 25 മിനിറ്റിന് ശേഷം വിളി വന്നു. 50 കിലോമീറ്ററിനടുത്ത് ദൂരമുണ്ടെന്നും ഇത്ര ദൂരം വരാൻ സാധിക്കില്ലെന്നുമായിരുന്നു മറുപടി. അപ്പോഴേക്കും 50 മിനിറ്റ് പിന്നിട്ടിരുന്നു. ഇതിനിടയിൽ വിവരം വാർഡംഗത്തെ അറിയിച്ചിരുന്നു. വൈകാതെ പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്തംഗമായ ടി.ഗോപി ഓട്ടോറിക്ഷയുമായെത്തി വീട്ടമ്മയെ തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.


പഴിചാരിവകുപ്പുകൾ

ജില്ലയുടെ ഭാഗമെങ്കിലും ചെങ്ങന്നൂരിലേക്കു പലപ്പോഴും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ കിട്ടുന്നതിൽ ഏറെ കാലതാമസമുണ്ട്. എന്നാൽ സമീപത്തെ പത്തനംതിട്ട ജില്ലയിലെ ആശുപത്രികളിലെ ആംബുലൻസ് സേവനം 10 കിലോമീറ്റർ ചുറ്റള്ളവിലുണ്ട്. നിലവിൽ ചെങ്ങന്നൂരിൽ ജില്ലാ ആശുപത്രി പുതുക്കി നിർമ്മിക്കുന്നതിനാൽ ആശുപത്രിയുടെ പ്രവർത്തനം ചെങ്ങന്നൂർ ഗവ.ബോയ്‌​സ് ഹൈസ്​കൂൾ കെട്ടിടത്തിലേക്ക് മാറ്റി. ഇത് കാരണം ഗുരുതര രോഗബാധിതരെയും മറ്റും ഇവിടെ നിന്നും മാവേലിക്കരയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അടിയന്തര ഘട്ടത്തിൽ 108​ൽ വിളിച്ചാലും ആലപ്പുഴയിൽ നിന്നാണ് ആംബുലൻസ് വരേണ്ടത്. അല്ലാത്തപക്ഷം അടുത്തുള്ള കേന്ദ്രങ്ങളിൽ ബന്ധപ്പെടാനുള്ള മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ അത്തരം കേന്ദ്രങ്ങളിലും ആംബുലൻസ് സേവനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

..........................

സംഭവം വിവാദമാകുമ്പോൾ ആരോഗ്യ, റവന്യു, പൊലീസ് അധികൃതർ പരസ്പരം പഴിചാരുകയാണ്. മന്ത്രി തലത്തിൽ ബന്ധപ്പെട്ടാൽ മാത്രമേ ആംബുലൻസ് സേവനങ്ങളൾ ലഭ്യമാക്കൂ എന്ന സ്ഥിതിയാണ്.

നാട്ടുകാർ