
അടൂർ : കേരള യൂണിവേഴ്സിറ്റിയുടെ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ മണക്കാല ഭാഗികശ്രവണ വിദ്യാലയത്തിലെ റിയ ബിനോയിയെ അടൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദീൻ അനുമോദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മേലൂട് അഭിലാഷ്, ഹരി പതഞ്‌ജലി, അജി ചരുവിള, എൽ.എസ്. സുരേഷ്, വിലാസ് ഐക്കാട്, ഡോ. ശ്രീഗണേഷ്, അഭിരാജ് കൊന്നമങ്കര, ലിജു തൊടുവക്കാട്, ജുബിൻ എന്നിവർ പങ്കെടുത്തു.