പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ പുതിയ റബർ ആക്ട് റബർ ബോർഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതും കർഷകർക്ക് ദ്രോഹം ചെയ്യുന്നതുമാണെന്ന് കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു. പുതിയ ആക്ടിലൂടെ റബർ കമ്പനികൾക്ക് വില നിശ്ചയിക്കാം. ഒട്ടുപാൽ ഇറക്കുമതിയെയും ആക്ട് സ്വാധീനിക്കും. നിരവധി കർഷകർ റബർ കൃഷിയിൽ നിന്ന് പിൻവാങ്ങുന്ന സാഹചര്യം ഒഴിവാക്കണം. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മലയാലപ്പുഴ വിശ്വംഭരൻ, വി.എം.ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.