 
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് 4-ാം വാർഡിൽ ആനന്ദപ്പള്ളി  - തുമ്പമൺ റോഡിൽ കീരുകുഴി കുരുശുംമൂടിന് സമീപം പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിരുന്ന സ്ലാബും ഓടയും ഇടിച്ചുനീക്കി റോഡ് കൈയേറിയതായി പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.