 
ചെങ്ങന്നൂർ: മുളക്കുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ വെല്യകുന്ന് അങ്കണവാടി കെട്ടിടത്തിൽ വൈദ്യുതി എത്തി. മൂന്ന് വർഷം മുമ്പ് ആരംഭിച്ച ഇവിടെ അങ്കണവാടി ഇല്ലായിരുന്നെന്ന് വാർഡ് അംഗം പ്രമോദ് കാരയ്ക്കാട് പറഞ്ഞു.
വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് 2019 ലാണ് മാറിയത് . നേരത്തെ വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ തടസം നേരിട്ടു. വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
അങ്കണവാടി അദ്ധ്യാപിക ജയശ്രീ, എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപിക ബിനി, എ.എൽ.എം.സി അംഗങ്ങളായ കൃഷ്ണൻകുട്ടി നായർ, ചന്ദ്രശേഖരൻ നായർ, എസ്.പി സുനിൽകുമാർ, സ്കൂൾ അദ്ധ്യാപിക സിനി, അങ്കണവാടി വർക്കർ ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.