ചെങ്ങന്നൂർ: 110-ാമ​ത് അ​യി​രൂർ ചെ​റു​കോൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് പ​മ്പാ മ​ണൽപ്പു​റ​ത്തെ ശ്രീ​വി​ദ്യാ​ധി​രാ​ജ ന​ഗ​റിൽ ഫെ​ബ്രു​വ​രി ആ​റു മു​തൽ 13 വ​രെ ന​ട​ത്തും. 6ന് വൈ​കി​ട്ട് 4ന് ഗോ​വ ഗ​വർ​ണർ പി.എ​സ്. ശ്രീ​ധ​രൻ പി​ള്ള ഉ​ദ്​ഘാ​ട​നം ചെ​യ്യും. ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡന്റ് പി.എ​സ്. നാ​യർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം ര​ക്ഷാ​ധി​കാ​രി വാ​ഴൂർ തീർ​ത്ഥ​പാ​ദാ​ശ്ര​മം മഠാ​ധി​പ​തി പ്ര​ജ്ഞാ​നാ​ന​ന്ദ തീർ​ത്ഥ​പാ​ദ സ്വാ​മി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ളാ ഹൈ​ക്കോ​ട​തി ജ​ഡ്​ജി ജ​സ്റ്റി​സ് എൻ. ന​ഗ​രേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പു​തി​യ​കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തിൽ നി​ന്ന് പ​താ​ക ഘോ​ഷ​യാ​ത്ര​യും പ​ന്മ​ന ആ​ശ്ര​മ​ത്തിൽ നി​ന്ന് ജ്യോ​തി പ്ര​യാ​ണ​ഘോ​ഷ​യാ​ത്ര​യും എ​ഴു​മ​റ്റൂർ ആ​ശ്ര​മ​ത്തിൽ നി​ന്ന് ഛാ​യാ​ചി​ത്ര​ഘോ​ഷ​യാ​ത്ര​യും രാ​വി​ലെ 11 മ​ണി​ക്ക് ശ്രീ​വി​ദ്യാ​ധി​രാ​ജ ന​ഗ​റി​ലെ​ത്തും. തു​ടർന്ന് പ​താ​ക ഉ​യർ​ത്തലും ഛാ​യാ​ചി​ത്ര പ്ര​തി​ഷ്ഠ​യും ഭ​ദ്ര​ദീപം തെ​ളി​ക്കലും ഹി​ന്ദു മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡന്റ് പി.എ​സ് നാ​യർ നിർ​വ​ഹി​ക്കും. രാ​ത്രി 7ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ കെ.പി.ശ​ശി​ക​ല പ്ര​ഭാ​ഷ​ണം ന​ട​ത്തും.
7ന് വൈ​കിട്ട് 3ന് മാർ​ഗ​ദർ​ശ​ന സ​ഭ​യിൽ കൊ​ള​ത്തൂർ അദ്വൈ​താ​ശ്ര​മം മഠാ​ധി​പ​തി സ്വാ​മി ചി​ദാ​ന​ന്ദ​പു​രി മ​ഹാ​രാ​ജ് അദ്​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ. ഗോ​പാ​ല​കൃ​ഷ്​ണൻ, ഡോ. ടി.എ​സ് വി​ജ​യൻ ക​രു​മാ​ത്ര എ​ന്നി​വർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ട്ടി​ന് ഉ​ച്ചയ്ക്ക് 3.30ന് ന​ട​ക്കു​ന്ന സാം​സ്​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. വൈ​കിട്ട് ഏ​ഴിന് ഹി​ന്ദു ഐ​ക്യ​വേ​ദി വർ​ക്കി​ങ് പ്ര​സി​ഡന്റ് വ​ത്സൻ തി​ല്ല​ങ്കേ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തും. 9ന് ഉ​ച്ച​ക്ക് 3.30 മു​തൽ ന​ട​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത സ​മ്മേ​ള​നം തി​രു​വി​താം​കൂർ ദേ​വ​സ്വം ബോർ​ഡ് പ്ര​സി​ഡന്റ് കെ. അ​ന​ന്ത​ഗോ​പൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. പ​ന്ത​ളം കൊ​ട്ടാ​രത്തിലെ തൃ​ക്കേ​ട്ട​നാൾ പി. രാ​ജ​രാ​ജ​വർ​മ്മ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. 10ന് വൈ​കി​ട്ട് 3.30ന് ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഭ​യിൽ വി​ദ്യാ​ഭാ​ര​തി മുൻ ദേ​ശീ​യ അ​ദ്ധ്യ​ക്ഷൻ ഡോ. പി.കെ. മാ​ധ​വൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. 11ന് ഉ​ച്ച​യ്ക്ക് 3.30ന് ആ​ചാ​ര്യ അ​നു​സ്​മ​ര​ണ സ​ഭ ചി​ന്മ​യ ഇന്റർ​നാ​ഷ​ണൽ ഫൗ​ണ്ടേ​ഷൻ ആ​ചാ​ര്യൻ സ്വാ​മി ശാ​ര​ദാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്​ഘാ​ട​നം ചെ​യ്യും. 12ന് രാ​വി​ലെ 10 മു​തൽ ധർ​മ്മ​ശ​ക്തി ചി​ന്ത​ന സ​ഭ ന​ട​ക്കും. വൈ​കിട്ട് 3.30 ന് ന​ട​ക്കു​ന്ന വ​നി​താ സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ടർ ഡോ. ദി​വ്യാ എ​സ്. അ​യ്യർ ഉ​ദ്​ഘാ​ട​നം ചെ​യ്യും. 13ന് രാ​വി​ലെ 10 ന് ബാ​ല പ്ര​തി​ഭാ​സം​ഗ​മം . വൈ​കിട്ട് 4ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​ഭ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. മു​ര​ളി​ധ​രൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ശി​വ​ഗി​രി മഠം പ്ര​സി​ഡന്റ് സ​ച്ചി​ദാ​ന​ന്ദ സ്വാ​മി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മഠം സ്വാ​മി ജ്ഞാ​നാ​മൃ​താ​ന​ന്ദ​പു​രി സ​മാ​പ​ന സ​ന്ദേ​ശം നൽ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തിൽ പ​ബ്ലി​സി​റ്റി കൺ​വീ​നർ അ​നി​രാ​ജ് ഐ​ക്ക​ര, വി.കെ. രാ​ജ​ഗോ​പാൽ, ശ്രീ​ജി​ത്ത് അ​യി​രൂർ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.