 
കൊറ്റനാട്: കിഴക്കേപുതുപറമ്പിൽ കെ.എൻ. കൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ, എസ്. വി .എച്ച്.എസ്.എസ് കൊറ്റനാട്, 87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പൊന്നമ്മ. മക്കൾ: ഇന്ദു വേണുഗോപാൽ, അജിത് കുമാർ. മരുമക്കൾ: വേണുഗോപാൽ, ദിവ്യ. വിളക്കിത്തല നായർ സമാജം മുൻ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അദ്ധ്യാപക കലാസാഹിത്യ സമിതി വൈസ് പ്രസിഡന്റ്, ജില്ലാ കഥകളി ക്ലബ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൂന്ന് ആട്ടക്കഥകളും പഠനഗ്രന്ഥങ്ങളും കവിതാ സമാഹാരവും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.