കോഴഞ്ചേരി: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പള്ളിവേട്ട ഇന്നലെ നടന്നു . കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് എഴുന്നെള്ളത്തുകൾ നേരത്തേയാണ് നടന്നത് .
പള്ളിവേട്ട എഴുന്നെള്ളത്ത് രാത്രി 9.30ന് പുറപ്പെട്ടു .10.30 ന് ക്ഷേത്രത്തിൽ തിരികെയെത്തി .
ഇന്നാണ് ആറാട്ട്. സന്ധ്യയ്ക്ക് ആറിനാണ് പുറപ്പാട്. പറയെടുപ്പ് ഇല്ല. ആറാട്ടുകടവിൽ 7.30 ന് ആറാട്ട് നടക്കും . രാത്രി 8.30 ന് ക്ഷേത്രത്തിൽ തിരികെയത്തും