phot
അച്ചൻകോവിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ പരിശീനം നൽകുന്ന വനിത സിവിൽ പൊലീസ് ഓഫിസർമാർ.

പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹവാസ ക്യാമ്പിലെ വിദ്യാർത്ഥിനികൾക്ക് ശത്രുകളെ നേരിടാൻ സ്വയം പ്രതിരോധ മുറകളുടെ പരിശീലനം നൽകി. അഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഷീ-ഡിഫൻസ് സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നൽകിയത്. കൊട്ടാരക്കര വനിത സെൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ. സിന്ധു, അച്ചൻകോവിൽ ജനമൈത്രി പൊലീസ് സന്തോഷ്, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർ വി.എസ്. ശ്രീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.കെ. അജയകുമാർ, പ്രിൻസിപ്പൽ എസ്. മനു, എ.കെ. ജോഷ്, വിഷ്ണു തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.