ss
ലൈബ്രറി കൗൺസിൽ പിറവന്തൂർ പഞ്ചായത്തുതല നേതൃസമിതിയുടെ നേതൃത്വത്തിൽ പുന്നല ജംഗ്ഷനിൽ നടത്തിയ ലഹരി വിരുദ്ധ സായാഹ്ന്ന കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : പുകയുന്നത് ജീവിതമാണ് എന്ന സന്ദേശമുയർത്തി ലൈബ്രറി കൗൺസിൽ പിറവന്തൂർ പഞ്ചായത്തുതല നേതൃസമിതിയുടെ നേതൃത്വത്തിൽ പുന്നല ജംഗ്ഷനിൽ ലഹരി വിരുദ്ധ സായാഹ്ന്ന കൂട്ടായ്മ സംഘടിപ്പിച്ചു.

പുന്നല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മ പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു ബോധവത്കരണ ക്ലാസ് നയിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സോണി, വാർഡ് മെമ്പർമാരായ റഷീജാ മ്മാൾ, മാത്യു പി. ജോർജ്, അർച്ചന, ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ, എസ്. ശ്യാമവർണൻ, ഡി. ബൈജു, സുഗതൻ എന്നിവർ സംസാരിച്ചു.