v

കൊട്ടാരക്കര: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് 8ന് നെയ്യാർ ഡാം , കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, കോവളം ബീച്ച് വഴി ലുലുമാൾ ട്രിപ്പ് ഒരുക്കുന്നു. വിനോദ സഞ്ചാരം ഇഷ്ടപ്പെടുന്നവർക്കായി നടത്തുന്ന സർവീസ് രാവിലെ 5ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് രാത്രി 10ന് തിരികെ കൊട്ടാരക്കരയിൽ എത്തിച്ചേരും. 600 രൂപയാണ് ടിക്കറ്റ് ചാർജ്. ബുക്കിംഗിന് 9495872381, 9446787046 എന്നീ നമ്പറിൽ ബന്ധപ്പെടണം.