 
കൊല്ലം: കരുനാഗപ്പള്ളി തേവർകാവ് ശ്രീവിദ്യാധിരാജ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ നാഷണൽ സർവീസ് സ്കീം വാർഷിക സപ്തദിന ക്യാമ്പ് സമാപിച്ചു. സി.ആർ. മഹേഷ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് വാളണ്ടിയർമാർ തയ്യാറാക്കിയ കൈയൊപ്പ് ക്യാമ്പ് മാസികയും എം.എൽ.എ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എ.ആർ. തുളസീദാസ്, പ്രോഗ്രാം ഓഫീസർമാരായ എ. സിന്ധു, ശ്രീജാ രവീന്ദ്രൻ, വാളണ്ടിയർ അശ്വതി എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തിരുന്നത്. മെഡിക്കൽ ക്യാമ്പ്, സാമ്പത്തിക സാമൂഹിക ആരോഗ്യ സർവേ, തൊഴിൽ പരിശീലനം, വിവിധ സെമിനാറുകൾ, റോഡ് ശുചീകരണം, പച്ചക്കറി തോട്ടം നിർമ്മാണം എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.