കൊട്ടാരക്കര: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വാളകം വയയ്ക്കൽ കാർത്തിക ഭവനിൽ രഞ്ജിത്തിനെയാണ് (42) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വയയ്ക്കൽ ജംഗ്ഷനിൽ നടത്തിയിരുന്ന ഫ്രൂട്സ് കടയുടെ മറവിലായിരുന്നു മദ്യവില്പന നടത്തിയിരുന്നത്. കടയുടെ പുറകുവശത്തായി പ്ളാസ്റ്റിക് ബക്കറ്റിലും ചാക്കിലുമായി 34 കുപ്പികളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.