കൊല്ലം : നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് വാളണ്ടിയർമാരുടെ ത്രിദിന ക്യാമ്പിനോടനുബന്ധിച്ച് കൊല്ലം ചാമക്കട അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ അപകട സാഹചര്യങ്ങളിൽ വാളണ്ടിയേഴ്സ് അറിഞ്ഞിരിക്കേണ്ട ദുരന്തനിവാരണ ബോധവത്കരണത്തെപ്പറ്റി ക്ലാസ് നടത്തി.എസ്.ടി.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ പ്രഥമശുശ്രൂഷ നൽകേണ്ട സാഹചര്യം, അഗ്നിബാധ ഉണ്ടാകുന്ന സന്ദർഭങ്ങൾ എന്നീ സമയത്തെ ദുരന്ത നിവാരണ മാർഗങ്ങൾ ഉദാഹരണം സഹിതം പരിചയപ്പെടുത്തി. നിഷാദ്, വിപിൻ തുടങ്ങിയ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.